സഹായം വാഗ്ദാനം ചെയ്ത് പുടിന്
അപകടത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന് നടുക്കം പ്രകടിപ്പിച്ചു. ദുരന്ത സമയത്ത് ഇന്ത്യക്ക് ഒപ്പമുïെന്ന് പറഞ്ഞ അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും അനുശോചനവും ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകും ആനുശോചിച്ചു.
ട്രാക്കിന്റെ പുനഃക്രമീകരണ നടപടികള്‍
ആരംഭിച്ചു
ബാലാസോറില്‍ രക്ഷാദൗത്യം പൂര്‍ത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കായുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. അപകടത്തില്‍ പാളം തെറ്റിയ ബോഗികളും അവയുടെ അവശിഷ്ടങ്ങളും ട്രാക്കുകളില്‍ നിന്ന് നീക്കാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് ഗതാഗതം പുഃസ്ഥാപിക്കാനാണ് ശ്രമമെന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍
ബന്ധുക്കളുടെ പ്രവാഹം
അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കി. തങ്ങളുടെ ഉറ്റവരും ഉടയവരും അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്ന സംശയത്തില്‍ നൂറുകണക്കിനാള്‍ക്കാരാണ് ബാലസോര്‍ ആശുപത്രിയിലും കട്ടക് മെഡി. കോളജിലും ഒഴുകിയെത്തുന്നത്. നിരവധി പേരെ ഇനിയും തിരിച്ചറിയാനുണ്ട്.
യശ്വന്ത്പൂര്‍-ഹൗറ എക്സ്പ്രസ്;
റിസര്‍വേഷന്‍ യാത്രക്കാര്‍ സുരക്ഷിതര്‍
ബാലാസോറില്‍ അപകടത്തില്‍പ്പെട്ട യശ്വന്ത്പൂര്‍-ഹൗറ എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന റിസര്‍വേഷന്‍ കോച്ചിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ. ജനറല്‍ കോച്ചുകളിലുണ്ടായിരുന്നവര്ക്കാണ് പരിക്കേറ്റത്. മുന്നൂറോളം പേരാണ് ജനറല്‍ കോച്ചുകളിലുണ്ടായിരുന്നത്.
രണ്ട് ജനറല്‍ കോച്ചുകളും ബ്രേക്ക്വാനുമാണ് പാളം തെറ്റിയത്. ബാക്കി എന്‍ജിനുള്‍പ്പെടെയുള്ള 19 കോച്ചുകള്‍ റിസര്‍വ് ചെയ്ത യാത്രക്കാരുമായി ബാലാസോറില്‍ നിന്ന് ഹൗറയിലേക്ക് യാത്ര ആരംഭിച്ചതായും ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ബെംഗളൂരു ഡിവിഷന് അഡീഷണല്‍ മാനേജര്‍ അറിയിച്ചു.
മരിച്ചവരുടെ ചിത്രങ്ങള്‍ ഓണ്‍ലൈനുകളില്‍
ദുരന്തത്തില്‍ മരണമടഞ്ഞവരെ തിരിച്ചറിയാന്‍ അവരുടെ ചിത്രങ്ങള്‍ റെയില്‍വേ സൈറ്റില്‍ അപ്ലോഡ് ചെയ്തു. ഓണ്‍ലൈനുകളില്‍ ദുരന്തത്തില്‍ മരണമടഞ്ഞവരെ തിരിച്ചറിയാന്‍ അവരുടെ ചിത്രങ്ങള്‍ റെയില്‍വേ സൈറ്റില്‍ അപ്ലോഡ് ചെയ്തു.
റെയില്‍വേ വിശദീകരണം
ന്യൂദല്‍ഹി: ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം നടന്നതെങ്ങനെയെന്ന് റെയില്‍വേ ഡപ്യൂട്ടി കൊമേഴ്സ്യല്‍ മാനേജരും വക്താവുമായ രാജേഷ് കുമാര്‍ വിശദീകരിക്കുന്നു.
‘ലൂപ്പ് ലൈനില്‍ ഒരു ചരക്ക് ട്രെയിന്‍ കിടക്കുന്നുണ്ടായിരുന്നു. 130 കിമി വേഗത്തില്‍ എത്തിയ ഷാലിമാര്‍-ചെന്നൈ കൊറോമാണ്ഡല്‍ എക്സ്പ്രസ് പാളം മാറി ലൂപ്പ് ലൈനില്‍ കയറി, ചരക്ക് തീവണ്ടിയുടെ പിന്നില്‍ ഇടിച്ചു. പ്രധാന ലൈനിലൂെട കടന്നു പോകാന്‍ സിഗ്നല്‍ നല്കിയ ശേഷമാണ് അത് ലൂപ്പ് ലൈനില്‍ കടന്നത്.
കൊറോമാണ്ഡല്‍ എക്സ്പ്രസ് എങ്ങനെ പാളം മാറിക്കയറി എന്ന് അറിയില്ല. ഇടിയുടെ ആഘാതത്തില്‍ എന്ജിന് ചരക്കു വണ്ടിയുടെ മുകളില്‍ കയറി. കൊറോമാണ്ഡലിന്റെ 22 ബോഗികളില്‍ 12 എണ്ണമാണ് മറിഞ്ഞത്. പത്തെണ്ണത്തിന് ഒരു കുഴപ്പവുമില്ല. ഇതേ സമയത്ത് ഹൗറ എക്സ്പ്രസ് അടുത്ത ട്രാക്കിലൂടെ കടന്നു പോകുകയായിരുന്നു.
അപകട സ്ഥലം ഈ ട്രെയിന്‍ ഏറെക്കുറെ പിന്നിട്ടിരുന്നു. ഹൗറ എക്സ്പ്രസിന്റെ അവസാനത്തെ രണ്ട് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലാണ് കൊറോമാണ്ഡലിന്റെ മറിഞ്ഞ ബോഗികള്‍ ഇടിച്ചത്. ആ രണ്ട് ജനറല്‍ കോച്ചുകളും പാളം തെറ്റി മറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: