ലക്നൗ: മൂന്നാമത് ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് ശനിയാഴ്ച വൈകിട്ട് സമാപിക്കും. വാരാണസിയിലെ ഐഐടി ബിഎച്ച്യുവിലെ ടെക്നോ സ്റ്റേഡിയം പവലിയന് മൈതാനത്ത് വച്ചാണ് സമാപന ചടങ്ങ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍, സഹമന്ത്രി നിഷിത് പ്രമാണിക് എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുക്കും.
ഉത്തര്‍പ്രദേശിലെ നാല് നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ചണ്ഡിഗഢിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയും ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റി അമൃത്സറും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റി അത്ലറ്റുകള് ബോക്സിംഗില്‍ ഒരു സ്വര്‍ണവും ഫെന്‍സിംഗില്‍ രണ്ട് സ്വര്‍ണവും ജൂഡോയില്‍ ഒരു സ്വര്‍ണവും നേടി . ഫെന്‍സിംഗ്, ജൂഡോ, യോഗാസന, ഭാരോദ്വഹനം എന്നിങ്ങനെ എട്ട് മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്.
26 സ്വര്‍ണവും 16 വെള്ളിയും 24 വെങ്കലവുമായി പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡീഗഢാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. 22 സ്വര്‍ണവും 26 വെള്ളിയും 17 വെങ്കലവുമായി അമൃത്സറിലെ ഗുരുനാനാക് ദേവ് സര്‍വകലാശാലയാണ് രണ്ടാം സ്ഥാനത്ത്. 16 സ്വര്‍ണവും 19 വെള്ളിയും 6 വെങ്കലവുമടക്കം ആകെ 29 മെഡലുകളുമായി കര്‍ണാടക ജെയിന് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്തും പഞ്ചാബ് യൂണിവേഴ്സിറ്റി പട്യാല 12 സ്വര്‍ണവും 14 വെള്ളിയും 8 വെങ്കലവുമടക്കം 29 മെഡലുകളോടെ നാലാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: