കൊച്ചി : സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. പെര്‍മിറ്റ് പ്രശ്നം സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാലും വിദ്യാര്‍ത്ഥികളുടെ കണ്സെഷന് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഈമാസം 15ന് ശേഷം മാത്രമേ ലഭിക്കൂവെന്നതും മുന്‍ നിര്‍ത്തിയാണ് സമരം താത്കാലികമായി മാറ്റിവെച്ചത്.
മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു. സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം അഞ്ച് രൂപയാക്കുക. കണ്സെഷന് പ്രായപരിധി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: