ക്വാലാലംപൂര്‍ : മലേഷ്യന്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന് രാജ്യത്തെ ഇന്ത്യാക്കാരുടെ സംഘടനകളുമായി ആശയവിനിമയം നടത്തി. ആള് മലേഷ്യ മലയാളി അസോസിയേഷന്, വേള്‍ഡ് മലയാളി ഫെഡറേഷന് മലേഷ്യ ചാപ്റ്റര്‍, നേതാജി വെല്‍ഫയര്‍ ഫൗണ്ടേഷന്, മലേഷ്യന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് എന്നീ കൂട്ടായ്മകളുടെ പ്രതിനിധികളുമായാണ് സംവദിച്ചത്.
വിവിധ തൊഴില്‍ സമൂഹങ്ങളുടെ പ്രതിനിധികളെയും നേരില്‍ക്കണ്ടു.മലേഷ്യയിലെ ഇന്ത്യക്കാരുടെ പ്രധാന ആരാധനാ കേന്ദ്രമായ ബാത്തു കേവ്സിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും കേന്ദ്രസഹമന്ത്രി ദര്‍ശനം നടത്തി. ക്വലാലംപൂരില്‍ രാമകൃഷ്ണ മിഷനില്‍ നേരത്തേ സന്ദര്‍ശനം നടത്തിയിരുന്നു.
മല്യേഷയുടെ വിദേശകാര്യ ഉപമന്ത്രി ദാതുക് മുഹമ്മദ് ബിന്‍ അലമിനുമായി നേരത്തേ കൂടിക്കാഴ്ച നടത്തിയ മുരളീധരന് വിവിധ രംഗങ്ങളില്‍ ഉഭയ കക്ഷി സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു.ആസിയാന്‍ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. നേരത്തേ മലേഷ്യന്‍ നിയമസഹമന്ത്രി രാംകര്പാലുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാര്‍ലമെന്ററി രംഗത്ത് ഇരുരാജ്യങ്ങള്‍ക്കിടയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: