മാണ്ഡി: ഹിമാചല്‍ പ്രദേശില്‍ 40ലധികം ആളുകളുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. മാണ്ഡി ജില്ലയിലെ കര്‍സോഗ് സബ് ഡിവിഷനു കീഴിലുള്ള ഖരോഡിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് പോലീസ് സൂപ്രണ്ട് സൗമ്യ സാംബശിവം പറഞ്ഞു.
അപകടത്തില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (എച്ച്ആര്‍ടിസി) ബസിലെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. മലയിടുക്കിലേക്ക് മറിഞ്ഞ ബസ് രണ്ട് മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയത് വന്‍ അപകടം ഒഴിവാക്കിയെന്ന് ദൃക്സാക്ഷി പറയുന്നു. ആംബുലന്‍സുകള്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരിക്കേറ്റവരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറുടെയും കണ്ടക്ടറുടെയും മറ്റ് യാത്രക്കാരുടെയും നില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമല്ല, സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: