കണ്ണൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തിവെയ്ക്കുന്നതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഒരു കോച്ച് കത്തിനശിച്ച സംഭവത്തിന് തൊട്ടുമുമ്പുള്ളതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങാളാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഒരാള്‍ വലിയ ക്യാനുമായി ട്രെയിനിലേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ബിപിസിഎല്‍ ഇന്ധന സംഭരണിയില്‍ നിന്നുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്.
ഒരാള്‍ തീവണ്ടിക്ക് സമീപത്തുകൂടി നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാമെങ്കില്‍ ചിത്രത്തിന് വ്യക്തത കുറവാണ്. ഏലത്തൂരില്‍ ഷാരുഖ് സെയ്ഫി തീയിട്ട അതേ ട്രെയിനിന് തന്നെ കണ്ണൂരില്‍ തീയിട്ടതില്‍ ദുരൂഹതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിര്‍ണായകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ വിവര ശേഖരണം തുടങ്ങി. സംസ്ഥാന- റെയില്‍വേ പോലീസില്‍ നിന്നാണ് വിവരങ്ങള്‍ശേഖരിക്കുക. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് നിലവില്‍ എന്‍ഐഎ ആണ് അന്വേഷിക്കുന്നത്. അതും അട്ടിമറി സാധ്യതയും കൂടി കണക്കിലെടുത്താണ് വിവരശേഖരണം തുടങ്ങിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ 1.20-ഓടെയാണ് തീപ്പിടിത്തം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരു കോച്ചിന് തീപ്പിടിച്ച വിവരം റെയില്‍വേ ജീവനക്കാരനാണ് അറിയിച്ചത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയേയും പോലീസിനെയും വിവരം അറിയിക്കുകയും അപകട മുന്നറിയിപ്പ് നല്കുന്ന അലാറം മുഴക്കുകയും ചെയ്തു. അഞ്ച് മിനിട്ടുകൊണ്ട് അഗ്നിരക്ഷാ സേനയെത്തി. കോച്ചിന്റെ ഒരുഭാഗം കത്തിനശിക്കുകയല്ല മൊത്തത്തില്‍ തീപ്പിടിക്കുകയാണ് ചെയ്തതെന്ന് സൂപ്രണ്ട് പറഞ്ഞു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ കത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: