ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി. സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. പൈലറ്റും ട്രെയിനി പൈലറ്റും ഉൾപ്പടെ രണ്ടുപേർ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുവരെയും നിസാര പരിക്കുകളോടെ എയർഫോഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംബ്ര വിമാനത്താവളത്തില്‍ നിന്നും രാവിലെ 9.30ന് പറന്നുയര്‍ന്ന ഉടന്‍ യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ ഹൊന്നിഹാള്‍ ഗ്രാമത്തിലെ വയലില്‍ വിമാനം ഇടിച്ചിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. കര്‍ഷകരും നാട്ടുകാരുമാണ് അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനവുമായി ആദ്യമെത്തിയത്.
ബെലഗാവിയിലെ ഫ്ലൈറ്റ് ട്രെയിനിംഗ് സെൻ്ററിലെ പരിശീലകർക്കുള്ള പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: