തൊടുപുഴ: മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ ബിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 11 മണിയോടെ മൂലമറ്റം ത്രിവേണി സംഗമ സ്ഥലത്താണ് അപകടമുണ്ടായത്. യുവാക്കള്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. ഇതോടെ ഇരുവരും മുങ്ങിപ്പോയി. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആർക്കും രക്ഷിക്കാനായില്ല. കരച്ചിൽകേട്ട് സമീപത്തുനിന്നെത്തിയ ആളുകളാണ് പുഴയിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയത്.
ഫയർഫോഴ്സ് എത്തിയാണ് രണ്ടുപേരുടേയും മൃതദേഹം കരക്കെത്തിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: