കണ്ണൂര്‍: ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ച് യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ തിരിച്ചറിഞ്ഞതായി പോലീസ്. ചിറ്റാരിക്കര കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലാണ് നഗ്നതാപ്രദർശനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ കേസെടുത്തുവെന്നും എന്നാൽ പ്രതി ഒളിവിൽ പോയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ചെറുപുഴ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ മധ്യവയസ്കന് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. യുവതി ബസിൽ കയറുമ്പോൾ ഇയാളെ മാത്രമായിരുന്നു യാത്രക്കാരനായി ബസിലുണ്ടായിരുന്നത്. എതിര്‍വശത്തെ സീറ്റിലിരിക്കുകയായിരുന്ന യുവതിക്കു നേരെയാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ചെറുപുഴ തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നുണ്ടെന്നും അറിഞ്ഞിട്ടും ഇയാൾ പിന്മാറിയില്ല.
ബസിൽ ജീവനക്കാർ കയറിയതോടെ ഇയാൾ ഇറങ്ങിപ്പോവുകയും ചെയ്തു. സംഭവത്തില്‍ പോലീസ് യുവതിയുടെ മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: