മുംബയ്: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് 3.5 കോടിയിലധികം വീടുകളും 11.72 കോടി ശൗചാലയവും നിര്‍മ്മിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.എന്‍ഡിഎ സര്‍ക്കാരിന്റെ 9 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
12 കോടി കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിച്ചു. ഇതിലൂടെ ജലജന്യ രോഗങ്ങള്‍ കുറയുകയും പൗരന്മാരുടെ ബുദ്ധിമുട്ട് ഒഴിവാക്കി സമയ ലാഭമുണ്ടാക്കുകയും ചെയ്തു.
ഉജ്വല പദ്ധതിക്ക് കീഴില്‍ 9.6 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക കണക്ഷനുകള്‍ നല്കി. ഇതിലൂടെ വീടുകളെ പുകവിമുക്തമാക്കുകയും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്തെന്ന് നിര്‍മ്മല സീതാരാമന് ചൂണ്ടിക്കാട്ടി.
അഞ്ച് ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്ന് ധനമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കി. ഇത് യൂറോപ്പിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: