ന്യൂദല്‍ഹി : സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറായി പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.
സുരേഷ് എന്‍. പട്ടേല്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ശ്രീവാസ്തവ ആക്ടിംഗ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
ഒരു മുഖ്യവിജിലന്‍സ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പ്രവര്‍ത്തിക്കുന്നത്.പരമാവധി രണ്ട് വിജിലന്‍സ് കമ്മീഷണര്‍മാരാണ് ഇത്.
അസം-മേഘാലയ കേഡറിലെ 1988 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്( റിട്ട) ഓഫീസറാണ് ശ്രീവാസ്തവ. ആഭ്യന്തര മന്ത്രാലയത്തില്‍ സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: