മട്ടാഞ്ചേരി: തുറമുഖവികസനത്തിനൊപ്പം സമുദ്രോല്‍പ്പന്ന കയറ്റുമതി ഹബ്ബാക്കി കൊച്ചിയെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
കൊച്ചി തുറമുഖത്ത് ആദ്യ കപ്പല്‍ പ്രവേശിച്ചതിന്റെ വാര്‍ഷികത്തില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി. തുറമുഖ അതോറിറ്റിക്ക് കീഴിലുള്ള കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ വികസനത്തിലൂടെ കൊച്ചിയെ സമുദ്രോല്‍പ്പന്ന കയറ്റുമതി കേന്ദ്രമാക്കുകയാണ് പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ തുറമുഖ അതോറിറ്റി ചെയര്‍ പേഴ്‌സണ്‍ ഡോ. എം.ബീന അധ്യക്ഷത വഹിച്ചു. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ പി. ജയദീപ്, സതേണ്‍ നേവല്‍ ഓഫീസര്‍ രാജേഷ്‌കുമാര്‍ യാദവ്, അതോറിറ്റി വൈസ് ചെയര്‍മാന്‍ വികാസ് നര്‍വാള്‍, ജോസഫ് ജെ. ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു. വിവിധ തുറകളില്‍ മികച്ച സേവനം നടത്തിയ തുറമുഖ അതോറിറ്റി ജീവനക്കാരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: