ഡെറാഡൂണ്‍ : ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിക്ക് കീഴിലുള്ള അഴിമതി വിരുദ്ധ കര്‍മ്മ സമിതിയുടെ രണ്ടാമത് യോഗം ഉത്തരാഖണ്ഡില്‍ ആരംഭിച്ചു. തെഹ്രി ജില്ലയിലെ നരേന്ദ്രനഗറിലാണ് യോഗം.
ജി-20 രാജ്യങ്ങളിലെ 90 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങള്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ലോകത്തിന് വഴി കാട്ടുമെന്ന് കേന്ദ്ര പ്രതിരോധ-വിനോദസഞ്ചാര വകുപ്പ് സഹമന്ത്രി അജയ് ഭട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അഴിമതിക്കെതിരായ പോരാട്ടം അന്താരാഷ്ട്ര തലത്തില്‍ സഹകരിച്ച് പ്രചരിപ്പിക്കേണ്ടതുണ്ട്. ഇന്ത്യ വസുധൈവ കുടുംബത്തില്‍ വിശ്വസിക്കുന്നുവെന്നും ലോകത്തെ മുഴുവന്‍ ഒരു കുടുംബമായാണ് കാണുന്നതെന്നും അജയ് ഭട്ട് പറഞ്ഞു.
യോഗത്തില്‍ ‘അന്താരാഷ്ട്ര അഴിമതി വിരുദ്ധ സംവിധാനം’ എന്ന വിഷയത്തില്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ജി-20 വിദേശ പ്രതിനിധികള്‍ക്ക് ഉത്തരാഖണ്ഡിന്റെ സംസ്കാരം മനസിലാക്കുന്നതിന് മതിയായ ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: