ഡോ.ദേവദാസ് മേനോന്/
ഡോ.സുകുമാര്‍ കാനഡ
എന്റെ പഠനം ഇപ്പോള്‍ അവസാനിപ്പിക്കാറായി എന്ന് ഗുരുവിന്റെ നോട്ടത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അദ്ദേഹം പറഞ്ഞു: “പന്ത്രണ്ടുവയസ്സില്‍ ജ്ഞാനിയാവുക എന്നത് അനിതരസാധാരണമാണ്. ഒരു ജ്ഞാനിയുടെ ജീവിതത്തില്‍ ആദ്യം ഉണ്ടാവുന്നത് അദ്ദേഹത്തില്‍ ആത്മാവിനെക്കുറിച്ച് അറിവുറയ്ക്കുക എന്നതാണ്. ആത്മസാക്ഷാത്ക്കാര നിറവിലെത്തുക എന്നതര രണ്ടാമത്തെ പദമാണ്. അതുകൊണ്ട് നചികേതസ് എന്നബാലന്, തന്റെ പ്രായത്തിലുള്ള മറ്റ് ബാലന്മാരെപ്പോലെ പഠനം തുടര്‍ന്ന് ജീവിതത്തില്‍ ആവശ്യമുള്ള കാര്യങ്ങളില്‍ പ്രാപ്തിനേടാനുള്ള ശിക്ഷണം നേടുന്നതാണ് ഹിതകരം. അത് ജീവിതത്തെ രസകരവും സാര്ത്ഥകവുമാക്കും.
ഗുരുവിന്റെ പെരുമാറ്റം ലാളിത്യവും വാത്സല്യം നിറഞ്ഞതുമായി എനിക്കനുഭവപ്പെട്ടു. അദ്ദേഹം വളരെ സന്തോഷത്തോടെ ഒരു കളിയില്‍ എന്നതുപോലെ സ്വയം ആസ്വദിക്കുന്നതായി എനിക്ക് തോന്നി. മൃത്യുദേവതയായ യമനായിക്കഴിയുക എന്നത് അത്ര എളുപ്പമാവില്ല, കാരണം മൃത്യുവിനെ എല്ലാവര്ക്കും ഭയമാണല്ലോ. എങ്കിലും അദ്ദേഹം തന്റെ നിയതകര്‍മ്മങ്ങള്‍ എത്രഭംഗിയായി, ആസ്വദിച്ച്, ആയാസരഹിതമായാണ് ചെയ്യുന്നത്! ഞങ്ങള്‍ ആദ്യം തമ്മില്‍ക്കണ്ടപ്പോള്‍ അദ്ദേഹംഎന്നോട് ക്ഷമാപണം ചെയ്തതും എന്റെ കാലുകള്‍ കഴുകിത്തന്നതും ഞാന്‍ ഓര്‍മ്മിച്ചു. പിന്നീട് ഞാന്‍ മൂന്നാമത്തെവരം ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാവം ഗൗരവതരമായി.
എന്നാല്‍ ഇതെല്ലാം അദ്ദേഹത്തിന്റെ വെറുമൊരു ലീലയായിരുന്നു! ഇങ്ങനെ ലീലാഭാവത്തില്‍ ജീവിക്കുമ്പോള്‍ അദ്ദേഹം സദാസ്വധാമത്തില് സംസ്വസ്ഥനാണ്. എത്ര വിസ്മയകരവും രസകരവുമായജീവിതം! പിന്തുടരാനും അനുകരിക്കാനും പറ്റിയ ഉത്തമമാതൃക! ഒരു ഗുരുവിന്റെ സന്ദേശം വാക്കുകളില്ക്കൂടിമാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതോദാഹരണം കൊണ്ടുകൂടിയാണ്. അതുകൊണ്ട് ഗുരുവിന്റെ കൂടെ ജീവിച്ച്, അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് പഠനത്തില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ വിദ്യാപ്രസരണത്തിന് ഉതകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: