കണ്ണൂര്‍: ഡാര്‍ക് വെബിലൂടെ ബിറ്റ്കോയിന് കൈമാറ്റം ചെയ്ത് ഓണ്‍ലൈനായി നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്നും ലഹരിമരുന്നായ 70 എല്‍എസ്ഡി സ്റ്റാംപുകള്‍ വരുത്തിച്ച യുവാവ് പിടിയില്‍. കൂത്തുപറമ്പ് പാറാല്‍ സ്വദേശി കെ.പി. ശ്രീരാഗ് ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസില്‍ എത്തിചേര്‍ന്ന പാഴ്സല്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത 1,607 മില്ലിഗ്രാം തൂക്കം വരുന്ന എല്‍എസ്ഡി സ്റ്റാംപുകള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലവരും.
കഴിഞ്ഞ മെയ് 1 ന് ഡാര്‍ക്ക് വെബ് വഴിയാണ് സ്റ്റാമ്പുകള്‍ ഓര്‍ഡര്‍ ചെയ്തതെന്ന് പ്രതി സമ്മതിച്ചു. ഡാര്‍ക് വെബ്സൈറ്റില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കി ബിറ്റ്കോയിന് കൈമാറ്റം വഴിയാണ് എല്‍എസ്ഡി വാങ്ങിയത്. 100 മില്ലിഗ്രാം കൈവശം വെച്ചാല്‍ 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കഞ്ചാവ് കൈവശം വച്ചതിന് മുന്‍പും ശ്രീരാഗിനെതിരെ കൂത്തുപറമ്പ് എക്സൈസ് കേസെടുത്തിട്ടുണ്ട്. കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജനീഷ്.എം.എസും പ്രിവന്റ്റീവ് ഓഫിസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പ്രജീഷ് കോട്ടായി, സുബിന്.എം, ശജേഷ്.സി.കെ, വിഷ്ണു .എന്‍.സി, എക്സൈസ് െ്രെഡവര്‍ ലതിഷ് ചന്ദ്രന് എന്നിവരുള്‍പ്പെടുന്ന സംഘവുമാണ് പ്രതിയെ പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: