ന്യൂദല്‍ഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരണ്‍ റിജിജുവിനെ മാറ്റി. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്കി. അര്ജുന് റാം മേഘ്വാള് പകരം മന്ത്രിയാകും. രാജസ്ഥാനില്‍നിന്നുള്ള പ്രമുഖ ബിജെപി നേതാവാണ് അര്ജുന് റാം മേഘ്വാള്. ഇപ്പോള്‍ സഹമന്ത്രിയാണ് അര്ജുന്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടുയര്‍ന്ന ചില വിവാദങ്ങളാണ് കിരണ്‍ റിജിജുവിനെ മാറ്റാന്‍ കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: