ന്യൂദല്‍ഹി: ഐടി ഹാര്ഡ്വെയര് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്ന് പ്രഖ്യാപിച്ച ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതി 25 ലക്ഷം കോടിരൂപ(300 ബില്ല്യണ്‍ ഡോളര്‍) യുടെ ഇലക്ട്രോണിക്സ് നിര്‍മ്മാണ ദൗത്യത്തിന് ഉത്തേജകമാകും എന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഇന്ത്യയുടെ ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലെത്തുന്നതില്‍ ഇത് പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ കേന്ദ്ര കാബിനറ്റ് യോഗം അംഗീകാരം നല്കിയ ഐടി ഹാര്ഡ്വെയര് രംഗത്തെ ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതി, ഐടി ഹാര്ഡ്വെയര്/സെര്‍വറുകള്‍/ലാപ്ടോപ്പുകള് എന്നിവയുടെ ആഗോള മൂല്യ ശൃംഖലകളില്‍ ഇന്ത്യയുടെ ഉല്‍പ്പാദനവും വിപുലപ്പെടുത്തും.
മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖലയില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതിയുടെ വിജയത്തിന് പിന്നാലെയാണ് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും വലിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന ഐടി ഹാര്ഡ്വെയര് മേഖലയ്ക്കായി സര്‍ക്കാര്‍ ഇപ്പോള്‍ പിഎല്‍ഐ 2.0 പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഹാര്ഡ്വെയര് കമ്പനികള്‍ക്ക് അവരുടെ നിര്‍മ്മാണത്തിനായി ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും ഉല്‍പ്പാദനം വിപുലപ്പെടുത്തുന്നതിനും പ്രോത്സാഹനം നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കൂടാതെ തങ്ങളുടെ സംവിധാനങ്ങളും ഉല്‍പ്പന്നങ്ങളിലും ഇന്ത്യയില്‍ രൂപകല്പന ചെയ്ത ബൗദ്ധിക സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്ന ഉപകരണ നിര്‍മ്മാതാക്കള്‍ക്കും (ഒഇഎമ്മുകള്‍) ഇത് പ്രോത്സാഹനം നല്‍കും. ആഗോള ഇലക്ട്രോണിക്സ് വിതരണ ശൃംഖലയില്‍ ഇന്ത്യയെ നിര്‍ണായക റോളിലേക്കുയര്ത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: