ടോക്യോ: അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണത്തിലും നൂതനത്വത്തിലും ആഗോള നേതൃനിരയിലേക്ക് ഉയരാന്‍ ഇന്ത്യന്‍ ചികിത്സാ ഉപകരണ വ്യവസായത്തിന് പ്രാപ്തിയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ടോക്കിയോയില്‍ ജാപ്പനീസ് ചികിത്സാ ഉപകരണ കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു മന്ത്രി.
ചികിത്സാ ഉപകരണ മേഖല ഇന്ത്യന്‍ ആരോഗ്യമേഖലയുടെ അനിവാര്യവും അവിഭാജ്യവുമായ ഘടകമാണെന്ന് മന്‍സുഖ് മാണ്ഡവ്യ ചൂണ്ടിക്കാട്ടി. ഇന്ത്യ 100 ശതമാനം നേരിട്ടുളള വിദേശ നിക്ഷേപം അനുവദിക്കുന്നതും അദ്ദേഹം എടുത്തുപറഞ്ഞു.
ചികിത്സാ ഉപകരണങ്ങളുടെയും പരിശോധനാ കിറ്റുകളുടെയും വന്‍തോതിലുള്ള ഉല്‍പ്പാദനത്തിലൂടെ കോവിഡ് മഹാമാരിക്കെതിരായ ആഭ്യന്തര, ആഗോള പോരാട്ടത്തെ ഇന്ത്യ പിന്തുണച്ചതും മന്ത്രി ചൂണ്ടിക്കാട്ടി. ഈ മേഖലയുടെ സംഭാവന കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതായി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ‘ഇന്ത്യയില്‍ നിര്‍മ്മിക്കുക, ഇന്ത്യയില്‍ നവീകരിക്കുക, ‘ഇന്ത്യയില്‍ കണ്ടുപിടിക്കുക’ എന്നീ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ജാപ്പനീസ് മെഡിക്കല്‍ കമ്പനികളെ ക്ഷണിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: