ആലപ്പുഴ: ക്രിസ്ത്യന്‍ പ്രസ്സ് അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ മാധ്യമ എക്സലന്റ് അവാര്‍ഡ് ജന്മഭൂമി ലേഖകന്‍ പി. മോഹനന് പിള്ളയ്ക്ക് ലഭിച്ചു. പ്രകൃതിചൂഷണം, കൃഷി, സാമൂഹ്യ വിഷയങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിച്ചതിനാണു പുരസ്കാരം. പത്തനംതിട്ട റാന്നി വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണന് അവാര്‍ഡ് സമ്മാനിച്ചു. ജന്മഭൂമി ചാരുംമൂട് ലേഖകനാണു പി. മോഹനന് പിള്ള. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഗാപ്പേമെന്റെല് ഹെല്‍ത്ത് സെന്റര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍ ഡോ. േജാണ്‍ ജേക്കബ്ബ് മുണ്ടുകോട്ടയ്ക്കല്‍, പ്രമുഖ അസ്ഥിരോഗവിദഗ്ധന് ഡോ. ജെറി മാത്യൂ, ഡോ. ജോസ് പാറക്കടവില്‍, മൗണ്ട് സീയോന് ഗ്രൂപ്പുകളുടെ ഡയറക്ടര്‍ ജോ ഏബ്രഹാം കലമണ്ണില്‍, സ്മിജു ജേക്കബ് മറ്റയ്ക്കാട്ട്, തോമസ് മാമ്മന്‍ പുത്തന്‍പുരയ്ക്കല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ആലിച്ചന്‍ ആറൊന്നില്‍, പാസ്റ്റര്‍ തോമസ്കുട്ടി പുന്നൂസ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: