ശ്രീനഗര്‍ : തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തുന്നതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ജമ്മു കശ്മീരിലെ 13 സ്ഥലങ്ങളില്‍ പരിശോധന നടത്തി. ബുഡ്ഗാം, ഷോപ്പിയാന്‍, പുല്‍വാമ, ശ്രീനഗര്‍, അനന്ത്നാഗ് ജില്ലകളിലാണ് ഏജന്‍സി റെയ്ഡ് നടത്തിയത്. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെ വിവിധ നിരോധിത സംഘടനകള്‍ സംസ്ഥാനത്ത് തീവ്രവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന കേസിലാണിത്.
ഈ മാസം 11ന് ബുഡ്ഗാം, ബാരാമുള്ള ജില്ലകളില്‍ കേന്ദ്ര ഭീകരവിരുദ്ധ ഏജന്‍സി പരിശോധന നടത്തിയിരുന്നു. ഈ മാസം നാലിന് ദേശീയ അന്വേഷണ ഏജന്‍സിയും പരിശോധന നടത്തി.ജമ്മു കശ്മീരിലെ 16 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്.
2019ല്‍ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതിന് ശേഷവും ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. പാകിസ്ഥാനില്‍ നിന്നുളള നിര്‍ദ്ദേശ പ്രകാരം വ്യാജ പേരുകളിലാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: