സ്റ്റോക്ക്ഹോം : ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സമഗ്രമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നടന്ന യൂറോപ്യന്‍ യൂണിയന്-ഇന്തോ പസഫിക് മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്യവേയാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഇങ്ങനെ പറഞ്ഞത്. ചര്‍ച്ചകള്‍ ഇന്നത്തെ പ്രതിസന്ധിയില്‍ മാത്രം കേന്ദ്രീകരിക്കേണ്ടതല്ലെന്ന് ജയശങ്കര്‍ ഊന്നിപ്പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ശ്രദ്ധ അര്‍ഹിക്കുന്നെന്ന് ജയശങ്കര്‍ പറഞ്ഞു.
ആഗോളവല്‍ക്കരണം, ഇന്തോ-പസഫിക്, വിപണി ഓഹരികളുടെ സ്വാധീനം എന്നിവ ഉള്‍പ്പെടുന്ന ആറ് കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ഡോ. ജയശങ്കര്‍ നേതാക്കളോട് ആവശ്യപ്പെട്ടു. ആഗോളവല്‍ക്കരണത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് ഇന്തോ-പസഫിക് വികസന കാര്യങ്ങളില്‍ പ്രധാന പങ്കുണ്ട്. പ്രത്യേകിച്ചും സാങ്കേതികവിദ്യ, ഗതാഗതം, വ്യാപാരം, ധനകാര്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍.
ഉല്‍പ്പാദനവും വളര്‍ച്ചയും കണക്കിലെടുത്താല്‍ യൂറോപ്യന്‍ യൂണിയനും ലോകവും മെച്ചപ്പെട്ട നിലയിലാണെന്ന് ഡോ. ജയശങ്കര്‍ പറഞ്ഞു.
ഇന്തോ-പസഫിക്കിനെ സങ്കീര്‍ണ്ണവും വ്യത്യസ്തവുമായ ഭൂപ്രകൃതിയെന്ന് വിളിച്ച ജയശങ്കര്‍, യൂറോപ്യന്‍ യൂണിയനും ഇന്തോ-പസഫിക്കും പരസ്പരം കൂടുതല്‍ ഇടപെടുകയാണെങ്കില്‍ കൂടുതല്‍ ശക്തമാകുമെന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: