പോര്‍ട്ട് ലൂയീസ്: മൗറീഷ്യസില്‍ ഷെല്‍ കമ്പനികളുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി മഹീന്‍ കുമാര്‍ സീറുത്തന്‍ മൗറീഷ്യസ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ജനുവരി മാസത്തില്‍ നടത്തിയ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനമില്ലാത്തതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ രേഖാമൂലം ഉയര്‍ന്നു വന്ന ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മൗറീഷ്യസില്‍ ഷെല്‍ കമ്പനികള്‍ക്കു പ്രവര്‍ത്തിക്കാന്‍ നിയമപരമായ അനുമതിയില്ലെന്ന കാര്യവും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഗൗതം അദാനി തന്റെ കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിക്കാന്‍ മൗറീഷ്യസ് ആസ്ഥാനമായ ഷെല്‍ കമ്പനികളെ ഉപയോഗിച്ചുവെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ഇതാണ് ധനമന്ത്രി തള്ളിക്കളഞ്ഞത്.
‘മൗറീഷ്യസ് ഒരു നികുതി സ്വര്‍ഗ്ഗമാണെന്ന ആരോപണവുമായി ബന്ധപ്പെട്ട്, മൗറീഷ്യസ് അന്താരാഷ്‌ട്ര മികച്ച സമ്പ്രദായങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ിമാനദണ്ഡങ്ങള്‍ പാലിക്കുന്നതായും റേറ്റുചെയ്തിട്ടുണ്ടെന്നും സഭയെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ‘ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു
മൗറീഷ്യസിലെ ഫിനാന്‍സ് കമ്മീഷന്‍ സമഗ്രമായ അന്വേഷണം നടത്തിയെങ്കിലും ഒരു തിരിമറിയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മന്ത്രി മഹേന്‍ കുമാര്‍ സിററ്റന്‍ പറഞ്ഞു. മൗറീഷ്യസില്‍ ധനകാര്യരംഗത്ത് ശക്തമായ നിയന്ത്രണച്ചട്ടങ്ങള്‍ ഉണ്ട്. അതിനാല്‍ മൗറീഷ്യസ് നികുതിവെട്ടിപ്പിന്റെ പറുദീസയാണെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള കടലാസുകമ്പനികളുടെ ഈറ്റില്ലമാണെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) നിര്‍ബന്ധമാക്കിയ നികുതി ചട്ടങ്ങള്‍ പാലിക്കുന്ന രാജ്യമാണ് മൗറീഷ്യസ് ധനമന്ത്രി പറഞ്ഞു
ദോഷകരമായ നികുതി സമ്പ്രദായങ്ങള്‍ നീക്കം ചെയ്യുന്നതിനായി 2018 മുതല്‍ മൗറീഷ്യസ് ആഗോള ബിസിനസ് ചട്ടക്കൂടും നികുതി വ്യവസ്ഥയും പരിഷ്‌കരിച്ചിട്ടുണ്ട്. ‘ഹാനികരമായ നികുതി സമ്പ്രദായങ്ങളെക്കുറിച്ച് ഒഇസിഡി ഫോറം നടത്തിയ പിയര്‍ റിവ്യൂ പ്രകാരം, മൗറീഷ്യസിന് അതിന്റെ നികുതി വ്യവസ്ഥകളില്‍ ദോഷകരമായ സവിശേഷതകളൊന്നുമില്ലെന്ന് കണ്ടതാണ് അതിനാല്‍ മൗറീഷ്യസിനെ നന്നായി നിയന്ത്രിതവും സുതാര്യവും അനുസരണമുള്ളതുമായ അധികാരപരിധിയായി അംഗീകരിക്കുന്നു,’ അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: