ന്യൂദല്‍ഹി:വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ നിരോധിക്കേണ്ട ആവശ്യമില്ലെന്നും കുടുംബത്തോടൊപ്പമിരുന്നാണ് സിനിമ കണ്ടതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.
ഒരു സമുദായത്തിന് എതിരെയുള്ളതല്ല ചിത്രമെന്നും തീവ്രവാദത്തിനെതിരെയുള്ള ചിത്രമാണിതെന്നും ശർമ്മ കൂട്ടിച്ചേർത്തു. കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന ചിത്രമാണിതെന്നും നിങ്ങളുടെ മകളോടൊപ്പം ഇരുന്ന് ഈ സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തങ്ങളുടെ മക്കളുടെ സുഹൃത്തുക്കളെ മാതാപിതാക്കള്‍ സദാ നിരീക്ഷിക്കണമെന്നുംഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
നിഷ്കളങ്കരായ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തുന്ന ഗൂഢാലോചന വെളിച്ചത്തുക്കൊണ്ടുവരുന്ന ചിത്രമാണ് ദ കേരള സ്റ്റോറിയെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. നിരോധിക്കുന്നതിന് മുമ്പ് ചിത്രം ഒരു തവണയെങ്കിലും കാണാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് സിനിമ നിരോധിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: