തിരുവനന്തപുരം : സെക്രട്ടറിയേറ്റിന്റെ മൂന്നാം നിലയില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. മന്ത്രി പി. രാജീവിന്റെ ഓഫീസ് ഇതിന് സമീപത്തായാണ്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഓഫീസിലെ കര്‍ട്ടനും സീലിങ്ങും കത്തി നശിച്ചു. ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ല എന്ന് പോലീസ് അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉന്നത പോലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 2020ല്‍ ഇതേ ബ്ലോക്കില്‍ തീപ്പിടിത്തമുണ്ടാവുകയും ഫയലുകളും കമ്പ്യൂട്ടറുകളുമുള്‍പ്പടെ കത്തി നശിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: