മാവേലിക്കര : ദക്ഷിണ കേരളത്തിലെ ആറ് ജില്ലകളില്‍ നിന്നുള്ള ദുര്‍ഗാവാഹിനി പ്രവര്‍ത്തകരുടെ ഏഴു ദിവസത്തെ ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് സമാപിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള 280 പെണ്‍കുട്ടികള്‍ പരിശീലന പരിപാടികളില്‍ പങ്കെടുത്തു. സമാപന യോഗം വിശ്വഹിന്ദു പരിക്ഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് ഉദ്ഘാടനം ചെയ്തു. വിദ്യാധിരാജാ വിദ്യാപീഠം വൈസ് പ്രിന്‍സിപ്പാള്‍ ജയശ്രീ ടീച്ചര്‍ അദ്ധ്യക്ഷയായി. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ലൗ ജിഹാദ് പോലെയുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശാരീരികവും മാനസികവുമായി നേരിടാനും പ്രതിരോധിക്കാനും ഇത്തരത്തിലുള്ള ശിക്ഷണങ്ങളില്‍ കൂടി സാധിക്കുമെന്ന് കെ. ഗിരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ജനസംഖ്യയില്‍ ഭൂരിപക്ഷമായ പെണ്‍കുട്ടികള്‍ക്ക് സമാജത്തിനെ ധൈര്യപൂര്‍വ്വം നയിക്കാനുള്ള ആര്‍ജ്ജവും കഴിവും ഉണ്ടാക്കുക എന്നതാണ് ഇത്തരത്തിലുള്ള ശിബിരങ്ങളില്‍ കൂടി സാധ്യമാകുന്നതെന്നും ഇതിനെ സമൂഹം സ്വീകരിച്ചതു കൊണ്ടാണ് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ നൂറുകണക്കിന് പെണ്‍കുട്ടികള്‍ അധികമായി ഈ വര്‍ഷത്തെ വര്‍ഗുകളില്‍ പ്രശിക്ഷണത്തിനായി എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗ, ദണ്ഡ, നിയുദ്ധ തുടങ്ങിയ വിഷയങ്ങളില്‍ ശിക്ഷാര്‍ഥികള്‍ പ്രദര്‍ശനം നടത്തി യോഗത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. അനില്‍ വിളയില്‍, ജോയിന്റ് സെക്രട്ടറി എം.കെ. ദിവാകരന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: