ന്യൂദല്‍ഹി : നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- നീറ്റ് (യുജി) 2023 ബിരുദ മെഡിക്കല്‍ കോഴ്സുകളിലെ പ്രവേശനത്തിനുള്ള പരീക്ഷ ഇന്ന് നടക്കുന്നു. രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലും രാജ്യത്തിന് പുറത്തുള്ള 14 നഗരങ്ങളിലും ഉച്ചയ്ക്ക് 2 മുതല്‍ 5:20 വരെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും.
മണിപ്പൂരില്‍ പരീക്ഷാ കേന്ദ്രങ്ങളുള്ള പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ദേശീയ പ്രവേശന ,യോഗ്യതാ പരീക്ഷ- നീറ്റ് (യുജി)-2023 നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) മാറ്റിവച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയും മണിപ്പൂര്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയും കണക്കിലെടുത്താണ് ഇത്. ഈ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പുതിയ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് എന്‍ടിഎ അറിയിച്ചു.
പരീക്ഷാ ഹാളില്‍ ഷൂസ് ധരിക്കാന്‍ പാടില്ല. ആഭരണങ്ങളും മാസ്കുകളും അനുവദിച്ചിട്ടില്ല. മുഴുക്കൈയുളള വസ്ത്രങ്ങളും പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: