വര്‍ക്കല: ശിവഗിരിയില്‍ ഗുരുദേവന് ശാരദാദേവി പ്രതിഷ്ഠ നടത്തിയതിന്റെ 111-ാം വാര്‍ഷികത്തിന്റെ ഭാഗമായി 61-ാമത് ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തിന് തുടക്കമായി. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യാസ ദര്‍ശനം താഴെത്തട്ടിലുള്ളവരുടെ സമഗ്രമായ പുരോഗതിക്ക് വഴി തെളിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. താമരയില്‍ ഉപവിഷ്ടയായ ശാരദാദേവിയെ ഗുരുദേവന് പ്രതിഷ്ഠിച്ചത് വിദ്യാദേവതയായിട്ടാണ്. സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്തേക്കുള്ള മുന്നേറ്റത്തിന് കൂടുതല്‍ പ്രചോദനം ലഭിക്കാന്‍ ശാരദാപ്രതിഷ്ഠയിലൂടെ കഴിഞ്ഞു, മന്ത്രി അഭിപ്രായപ്പെട്ടു.
രാവിലെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ശ്രീനാരായണ അന്തര്‍ദേശീയ പഠന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ.എസ്. ശിശുപാലന്, ഗുരുധര്‍മ പ്രചരണസഭാ രജിസ്ട്രാര്‍ അഡ്വ. പി.എം. മധു എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ചരിത്രാധ്യാപകന്‍ കെ.എന്‍. ഗണേഷ്, ശ്രീശങ്കര സര്‍വകലാശാല വിസി ഡോ. മുത്തുലക്ഷ്മി, ആലുവാ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, രഹ്ന എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജി. പ്രിയദര്ശനന് ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീനാരായണ ധര്‍മ പ്രചാരക പുരസ്ക്കാരം സ്വാമി സച്ചിദാനന്ദ നല്കി. 1,11,111 രൂപയുടെ ക്യാഷ് അവാര്‍ഡ് ധര്‍മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും പ്രശംസാപത്രം ട്രഷറര്‍ സ്വാമി ശാരദാനന്ദയും നല്കി. ഇന്ന് രാവിലെ 6.30ന് സ്വാമി സാന്ദ്രാനന്ദ യോഗപരിശീലന ക്ലാസ് നയിക്കും. തുടര്‍ന്ന് ഡോ. എസ്.കെ. രാധാകൃഷ്ണന്, ഡോ. ഗീതാസുരാജ്, ഡോ. ടി.എസ്. ശ്യാംകുമാര്‍, ഡോ. എം.എ. സിദ്ദിഖ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും. രാത്രി 8 ന് ഗുരുധര്‍മപ്രചരണ സഭാവാര്‍ഷിക സമ്മേളനം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: