ന്യൂദല്‍ഹി: മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിന്‍ സെല്വന്-2’ ചിത്രത്തില്‍ കോപ്പിയടിയെന്ന് ആരോപണം. എ.ആര്. റഹ്മാന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘വീര രാജ വീര’ എന്ന ഗാനം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി ധ്രുപദ് ഗായകന് ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് രംഗത്തെത്തിയത്.
തന്റെ അച്ഛനും അമ്മാവനും ചേര്‍ന്ന് പാടിയ ശിവസ്തുതിയുടെ അതേ ശൈലിയിലാണ് ചിത്രത്തിലെ ഗാനം
ഒരുക്കിയിരിക്കുന്നതെന്നാണ് വാസിഫുദ്ദീന്റെ ആരോപണം. 1978ല്‍ അദാന രാഗത്തില്‍ ഗാനത്തിന്റെ ഈണം ചിട്ടപ്പെടുത്തിയത് അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണ്. പി
താവായ ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം ഈ പാട്ട് പാടിയതാണെന്നും വാസിഫുദ്ദീന്‍ പറഞ്ഞു.
പിഎസ്-2വിന്റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതേക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയാറായിട്ടില്ല. മദ്രാസ് ടാക്കീസും എ.ആര്. റഹ്മാനും
അനുവാദം ചോദിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ഒരിക്കലും വേïെന്ന് പറയില്ലായിരുന്നു, വാണിജ്യ താല്പര്യങ്ങള്ക്ക് വേïി ഇങ്ങനെ ചെയ്യുന്നത് വലിയ പ്രശ്നമാണെന്നും വാസിഫുദ്ദീന്‍ പറഞ്ഞു. റഹ്മാനുമായി ഫോണില്‍ സംസാരിച്ചിരുന്നു. തന്റെ പ്രൊഡക്ഷന്‍ ടീം ബന്ധപ്പെടുമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും വാസിഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
മദ്രാസ് ടാക്കീസിന്റെ അഭിഭാഷകര്‍ നല്കിയ കത്തില്‍ സ്വാമി ഹരിദാസില്‍ നിന്നാണ് ധ്രുപദ് ആലാപന ശൈലി ഉത്ഭവിച്ചതെന്നും ആലാപന ശൈലിയില്‍ ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ കഴിയില്ലെന്നുമാണ് സൂചിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തിയ പൊന്നിയിന്‍ സെല്വന്-2 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 250 കോടി ക്ലബ്ബിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: