വാഷിംഗ്ടണ്‍: ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ അജയ് ബംഗയെ നിയമിച്ചു. ലോകബാങ്കിന്റെ 25 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡ് ഇന്നലെ രാത്രി മുന്‍ മാസ്റ്റര്‍കാര്‍ഡ് സിഇഒയായ അജയ് ഭംഗയെ പ്രസിഡന്റായി അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുത്തു.
63 കാരനായ ബംഗയെ ഫെബ്രുവരി അവസാനമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ജോ ബൈഡന് ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ട്രംപ് ഭരണകൂടത്തില്‍ സേവനമനുഷ്ഠിച്ച സാമ്പത്തിക വിദഗ്ധനും മുന്‍ യുഎസ് ട്രഷറി ഉദ്യോഗസ്ഥനുമായ ഡേവിഡ് മാല്‍പാസ് ഒഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് ബംഗയെ മാത്രമാണ് അമേരിക്കന്‍ ഭരണകൂടം പരിഗണിച്ചത്. ജൂണ്‍ രണ്ടിന് അജയ് ബംഗ പുതിയ ജോലിയില്‍ പ്രവേശിക്കും.
ലോകബാങ്ക് ബോര്‍ഡ് അംഗങ്ങള്‍ തിങ്കളാഴ്ച നാല് മണിക്കൂര്‍ അദ്ദേഹത്തെ അഭിമുഖം നടത്തിയതിന് ശേഷമാണ് ബംഗയെ നിയമിച്ചത്. ബാര്‍ഡിലെ 24 അംഗങ്ങളുടെ വോട്ടെടുപ്പിലാണ് തീരുമാനം. റഷ്യ വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: