അഹമ്മദാബാദ് : മോദിയെന്ന് പേരുളളവരെല്ലാം കളളന്മാരെന്ന് പ്രസംഗിച്ചതിന് കീഴ് കോടതി വിധിച്ച് രണ്ട് വര്‍ഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തളളി. ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് വയനാട് നിന്നുമുളള എം പി സ്ഥാനം രാഹുലിന് നഷ്ടമായിരുന്നു.
കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ് വിയാണ് രാഹുലിന് വേണ്ടി കോടതിയില്‍ ഹാജരായത്.പരമാവധി നല്കാവുന്ന രണ്ട് വര്‍ഷം തടവാണ് രാഹുലിന് ഈ കേസില്‍ നല്‍കിയിട്ടുളളതെന്നും അത്ര ഗൗരവമുളള കേസല്ല ഇതെന്നും സിംഗ് വി ചൂണ്ടിക്കാട്ടി. ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കില്‍ പരിഹരിക്കാനാകാത്ത പരിണതഫലമുണ്ടാകുമെന്നും വാദമുയര്‍ത്തി. രാഹുലിന് പാര്‍ലമെന്റ്ില്‍ തന്റെ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാകില്ലെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
എന്നാല്‍ എല്ലാ മോദിമാരും കളളന്മാരാണെന്ന രാഹുലിന്റെ പ്രസംഗം സാംസ്കാരിക അധപതനമാണെന്ന് പരാതിക്കാരനായ ബിജെപിയുടെ പൂര്‍ണേഷ് മോദിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് നിരുപം നാനാവതി വാദമുയര്‍ത്തി .ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയെ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ കള്ളനായി മുദ്രകുത്തുന്നതിലൂടെ എന്ത്് സന്ദേശമാണ് ലോകത്തിന് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഹര്‍ജി വിധി പറയാന്‍ മാറ്റി. കോടതി അവധി കഴിഞ്ഞ് തുറക്കുമ്പോഴാകും വിധി പറയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: