കൊച്ചി : ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം അടിയന്തിരമായി തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി കേരള ഹൈക്കോടതിയും തള്ളി. സിനിമയിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും, സിനിമയുടെ പ്രദര്‍ശനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട പൊതുതാത്പ്പര്യ ഹര്‍ജിയാണ് കോടതിയില്‍ ഫയല്‍ ചെയ്തത്.
സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. വിഷയത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിശദീകരണവും തേടി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചു. സിനിമയിലെ വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണം. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്കിയ നടപടി റദ്ദാക്കണം.
ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീര്‍ത്തിപെടുത്തുന്ന രീതിയിലുള്ളതാണ്. സിനിമയിലെ 10 ഭാഗങ്ങളില്‍ മാത്രമാണ് സെന്‍സര്‍ബോര്‍ഡ് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: