ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന 14 മെസഞ്ചര്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ തടഞ്ഞു. വിവരകൈമാറ്റത്തിനാണ് ഈ ആപ്പുകള്‍ ഉപയോഗിച്ചിരുന്നത്.
നിരോധിത ആപ്ലിക്കേഷനുകളില്‍ ക്രിപ്വൈസര്, എനിഗ്മ, സേഫ്സ്വിസ്, വിക്രം, മീഡിയഫയര്‍, ബ്രയാര്‍, ബിചാറ്റ്, നാന്‍ഡ്ബോക്സ്, കോണിയോണ്‍, ഐഎംഒ, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നിവ ഉള്‍പ്പെടുന്നു. തീവ്രവാദികള്‍ തങ്ങളെ പിന്തുണയ്ക്കുന്നവരുമായും മറ്റും ആശയവിനിമയം നടത്താന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
ഭീകരരുടെ ആശയവിനിമയും മറ്റും രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും കോട്ടംതട്ടുന്ന തരത്തില്‍ പ്രവര്‍ത്തിച്ച നിരവധി ചൈനീസ് ആപ്പുകള്‍ കേന്ദ്രം നേരത്തെ നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: