ന്യൂദല്‍ഹി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് സാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ച ഉപയോഗം ഉണ്ടാകണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാന്‍.ന്യൂദല്‍ഹിയില്‍ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അടുത്തയാഴ്ചയോടെ സ്വയം പ്രവര്‍ത്തിക്കുന്ന ചരക്ക് സേവന നികുതി കണക്ക് സമര്‍പ്പണ പരിശോധന അവതരിപ്പിക്കാനും അവര്‍ നിര്‍ദ്ദേശം നല്കി.
2022-23 വര്‍ഷത്തെ പരോക്ഷ നികുതി പിരിവിലെ വരുമാനം സംബന്ധിച്ചും യോഗത്തില്‍ ധനമന്ത്രി വിശദീകരിച്ചു. 2021-22ല്‍ ഇത് 12 ലക്ഷത്തി 89 ആയിരം കോടി രൂപയായിരുന്നതില്‍ നിന്ന് നിലവില്‍ 13 ലക്ഷത്തി 82 ആയിരം കോടി രൂപയായി.
ചരക്ക് സേവന നികുതി കാര്യത്തില്‍, 2022-23 വര്‍ഷത്തെ ശരാശരി മൊത്ത പ്രതിമാസ വരുമാനം ഒരു ലക്ഷത്തി 51 ആയിരം കോടി രൂപയാണ്. പ്രതിമാസ ജിഎസ്ടി വരുമാനം 12 മാസം തുടര്‍ച്ചയായി ഒരു ലക്ഷത്തി 40,000 കോടി രൂപ കവിഞ്ഞു. വ്യാപാരം സുഗമമാക്കല്‍, നികുതിദായകര്ക്കുളള സേവനങ്ങള്‍, വ്യാപാര പരാതിപരിഹാരം, അച്ചടക്ക കേസുകള്‍ തീര്‍പ്പാക്കല്‍, അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകള്‍ സമഗ്രമായ അവലോകനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നികുതിദായകര്ക്കുളള സേവനങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിര്‍മ്മല സീതാരാമന് ഊന്നിപ്പറഞ്ഞു. വ്യാജ ബില്ലിംഗിനും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിനും എതിരെയുള്ള നീക്കം ശക്തമാക്കണം. അതിന് ഇതിനകം രജിസറ്റര്‍ ചെയ്ത കേസുകള്‍ പരിശോധിച്ച് കുറ്റ കൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളെക്കുറിച്ചുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ പരോക്ഷ നികുതി കസ്റ്റംസ് അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: