ഖാര്തും: ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ഐഎന്‍എസ് ടെഗ് സംഘര്‍ഷം തുടരുന്ന സുഡാനില്‍ നിന്ന് 288 ഇന്ത്യക്കാ െകൂടി രക്ഷപ്പെടുത്തി. സുഡാനില്‍ നിന്നുളള 14ാമത്തെ ഇന്ത്യന്‍ സംഘമാണ് ജിദ്ദയിലേക്ക് പോകുന്നത്.
ഐഎന്‍എസ് ടെഗില് 288 യാത്രക്കാര്‍ ജിദ്ദയിലേക്കുള്ള യാത്രയിലാണ്. നേരത്തേ പോര്‍ട്ട് സുഡാനില്‍ നിന്നും ഐഎന്‍എസ് സുമേധയും 300 യാത്രക്കാരുമായി ജിദ്ദയിലേക്ക് പോയിരുന്നു. സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ യാതന അനുഭവിക്കുന്ന സുഡാനില്‍ നിന്ന് ഇതിനകം 2,400 ഇന്ത്യക്കാരെ ഒഴിപ്പിച്ചു.
ഓപ്പറേഷന് കാവേരിയുടെ ഭാഗമായി ഇന്ത്യാ സര്‍ക്കാര്‍ ഏകദേശം 3,000 ഇന്ത്യന്‍ വംശജരെ സുഡാനില്‍ നിന്ന് ഒഴിപ്പിക്കുമെന്നാണ് നിഗമനം. ഇന്നലെ വൈകുന്നേരത്തോടെ കാവേരി ദൗത്യത്തിന്റെ ഭാഗമായി 365 ഇന്ത്യക്കാരാണ് സുഡാനില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തിയത്. സുഡാനില്‍ നിന്ന് ഒഴിപ്പിച്ച 231 ഇന്ത്യാക്കാരുമായി ഇന്നലെ രാവിലെയും ഒരു വിമാനം ന്യൂഡല്‍ഹിയിലെത്തി.
ഒഴിപ്പിച്ചതില്‍ 117 പേര് മഞ്ഞപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാല്‍ നിലവില്‍ ക്വാറന്റൈനിലാണ്. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ അക്രമം ചിലയിടങ്ങളില്‍ അക്രമം നടക്കുന്നതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: