ന്യൂദല്‍ഹി: ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും ജയറാം രമേഷും ഉള്‍പ്പെടെ ഗൗതം അദാനിയെയും വിനോദ് അദാനിയെയും അതിക്രൂരമായാണ് വേട്ടയാടിയത്. വിദേശത്തെ ഒരു കമ്പനി ഇന്ത്യയിലെ ഒരു ബിസിനസ് മേധാവിയെയും സംരംഭത്തെയും വിമര്‍ശിച്ചതിന് കയ്യടിക്കുകയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ വിശ്വസിച്ചിരുന്നെങ്കില്‍ ലോകത്തിലെ ബാര്‍ക്ലേയ് സ് ഉള്‍പ്പെടെയുള്ള മികച്ച ആഗോള ബാങ്കുകള്‍ അദാനിയെ കണ്ടാല്‍ ഓടി രക്ഷപ്പെടുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ 2023ല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അദാനിയെ സഹായിക്കാന്‍ നേരത്തെ 18 ആഗോള ബാങ്കുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 25 ബാങ്കുകളാണ് തയ്യാറായി രംഗത്തെത്തിയത്. അതും എണ്ണം പറഞ്ഞ വമ്പന്‍ വിശ്വോത്തരബാങ്കുകള്. ഇതില്‍ ബാര്‍ ക്ലേയ് സ്, ഡ്യൂഷേ ബാങ്ക്, മിത് സുബിഷി യുഎഫ് ജെ, മിസുഹോ, സുമിതോമോ മിത് സൂയി, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് എന്നീ ബാങ്കുകള്‍ ഉണ്ട്.
അദാനിയുടെ വായ്പകളില്‍ 39 ശതമാനം ബോണ്ടുകളാണെങ്കില് 29 ശതമാനം ആഗോള ബാങ്കുകളില്‍ നിന്നുള്ള വായ്പയും ബാക്കി 32 ശതമാനം ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണ്.
അദാനി ഗ്രൂപ്പിന്റെ ആസ്തി 5,75,000 കോടി രൂപയുണ്ടെന്നാണ് ബാങ്കുകളുടെ വിലയിരുത്തലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് വായ്പ നല്കാന് ബഹുരാഷ്ട്ര ബാങ്കുകള്‍ക്ക് മടിയില്ല. കാരണം ആസ്തിയുണ്ട്. അദാനിയ്ക്ക് വായ്പാഭാരമുണ്ടെങ്കിലും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ അത് തട്ടിപ്പല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ അശ്വത് ദാമോദരന്‍ ഈയിടെ പറഞ്ഞിരുന്നു. വായ്പയെ ആശ്രയിച്ച് വളരുന്നത് മോശമായ ബിസിനസ് ശീലമാണെന്നാണ് അശ്വത് ദാമോദരന്റെ വിശദീകരണം. പക്ഷെ പല ബിസിനസുകാരും ആഗോളമായി വളരാന്‍ വായ്പയെ ആശ്രയിക്കുന്നവരാണ്.
എന്തായാലും വെള്ളിയാഴ്ച ഓഹരി വിപണിയില്‍ എല്ലാ അദാനി ഓഹരികളും നല്ല രീതിയില്‍ മുന്നേറ്റം കുറിച്ചത് കൂടുതല്‍ പ്രതീക്ഷ നല്കുന്നു. വിദേശ നിക്ഷപസ്ഥാപനങ്ങളും അദാനി ഓഹരികള്‍ വാങ്ങിക്കൂട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള അദാനി ഓഹരികളുടെ വീഴ്ച ഇല്ലാതാക്കി, അദാനി ഓഹരികള്‍ തിരിച്ച് കറയുമെന്ന സൂചനയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: