ഇടുക്കി : അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യ സംഘത്തിന്റെ ശ്രനം നീണ്ടുപോകുന്നു. ആന എവിടെയാണെന്ന് ദൗത്യ സംഘത്തിന് കണ്ടെത്താനായിട്ടില്ല. കാട്ടാനക്കൂട്ടത്തിനൊപ്പം ഉണ്ടെന്നാണ് പ്രത്യേക സംഘം വിലയിരുത്തിയത്. പിന്നീട് നടത്തിയ അന്വേഷത്തില്‍ അരിക്കൊമ്പന് ആനക്കൂട്ടത്തിനൊപ്പം ഇല്ലെന്ന് തിരിച്ചറിയുകയായിരുന്നു.
അരിക്കൊമ്പനെ മയക്കുവെടിവെച്ച് മാറ്റാനാണ് ദൗത്യ സംഘം തീരുമാനിച്ചത്. എന്നാല്‍ മൂന്ന് മണി വരെയാണ് മയക്കുവെടി വെയ്ക്കാനുള്ള അനുമതിയുള്ളത്. അതിനാല്‍ സമയം നീങ്ങുന്നതോടെ അരിക്കൊമ്പനെ ഇന്ന് പിടികൂടാന്‍ സാധിക്കുമോയെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. നീണ്ടുപോകുന്തോറും വെല്ലുവിളിയും ഉയരും. വെയില് ശക്തമായാല്‍ ആനയെ മയക്കുവെടിവെയ്ക്കാന്‍ തടസ്സമുണ്ടാകും. കൂടാതെ ആനയെ പിടികൂടിയാല്‍ തണുപ്പിക്കാനുള്ള സൗകര്യം കൂടി വേണം. റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കുടുതല്‍ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്.
അതേസമയം ആന ഉറങ്ങിപ്പോയതാകാമെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ അരിക്കൊമ്പന് പുറത്തിറങ്ങൂ. മുമ്പ് പലപ്പോഴും ഈ സമയത്ത് അരിക്കൊമ്പന് കാട്ടിലേക്ക് മാറിയിട്ടുള്ളതാണ്. ആനയ്ക്കായി വനം വകുപ്പ് വിവിധ സ്ഥലങ്ങളില്‍ തെരച്ചിലും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: