തിരുവനന്തപുരം: ഷെയ്ന് നിഗത്തിനെതിരേ സിനിമ സംഘടനകള്‍ നടപടി സ്വീകരിക്കാന്‍ കാരണമായ വിവാദങ്ങളില്‍ ഒന്നായ നിര്‍മാതാവ് സോഫിയ പോളിന് അയച്ച ഇ-മെയില്‍ പുറത്ത്.
ഷെയ്ന് നിഗം പുതിയ സിനിമയുടെ ഷൂട്ടിങ് പകുതിയിലെത്തിയപ്പോള്‍ എഡിറ്റ് ചെയ്ത രൂപം കാണണമെന്ന് ആവശ്യപ്പെടുകയും തനിക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണാ ആര്.ഡി.എക്സ് സിനിമയുടെ നിര്‍മാതാവ് സോഫിയ പോളിന് ഷെയ്ന് അയച്ച വിവാദ കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ആര്.ഡി.എക്സ് സിനിമയില്‍ തന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നാണ് ഷെയിനിന്റെ നിബന്ധന. ചിത്രത്തില്‍ ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാഗ്ദാനം ചെയ്തത് പോലെ തന്റെ കഥാപാത്രത്തിന് സിനിമയില്‍ പ്രധാന്യം ലഭിക്കുന്നില്ല. സിനിമയില്‍ താന്‍ തന്നെയായിരിക്കണം നായകന്. മാര്‍ക്കറ്റിങ്ങിലും ബ്രാന്‍ഡിങ്ങിലും തന്നെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കണം. സിനിമയുടെ എഡിറ്റിങ്ങിലും തനിക്ക് പ്രധാന്യം നല്‍കണം. ടീസറിലും പോസ്റ്ററിലും തനിക്ക് തന്നെ പ്രധാന്യം നല്‍കണം. ജനങ്ങള്‍ക്ക് താനാണ് നായകനെന്ന് തോന്നണം ഇതാണ് കത്തിന്റെ ഉള്ളടക്കം
സിനിമാ സെറ്റില്‍ അച്ചടക്കമില്ലാതെ പെരുമാറിയതിനെ തുടര്‍ന്ന് നടന്മാരായ ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുവര്‍ക്കുമെതിരേ ഒട്ടേറെ പരാതികളാണ് ഫെഫ്കയിലും നിര്‍മാതാക്കളുടെ സംഘടനകളിലും ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: