കോഴിക്കോട്: അന്തരിച്ച മലയളത്തിന്റെ പ്രിയ നടന് മാമുക്കോയ ഇനി മലയാളി മനസുകളിലെ ഓര്‍മകളില്‍. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പത്തേമുക്കാലോടെ ഖബറടക്കം നടന്നു.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാവിലെ 9 മണിവരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടായി. തുടര്‍ന്ന് മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ ആരംഭിച്ച പൊതുദര്‍ശനത്തിന് ശേഷം രാത്രി 10 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് മാമുക്കോയയെ അവസാനമായി ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് കോഴിക്കോട്ടെ ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തിയത്. രാത്രി വൈകിയും നിരവധി ആളുകളാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: