മുംബൈ: അദാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനിയായ അദാനി പോര്‍ട്ട് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ 130 മില്യണ്‍ ഡോളറിന്റെ (1100 കോടി രൂപ) വിദേശ കടപ്പത്രങ്ങല്‍ തിരിച്ചുവാങ്ങാന്‍ തുടങ്ങി. 2024ല്‍ കാലാവധി അവസാനിക്കുന്ന കടപ്പത്രങ്ങളാണ് മുന്‍കൂറായി പണം നല്കി തിരിച്ചുവാങ്ങുന്നത്.
ഇതോടെ അദാനി ഗ്രൂപ്പിന്റെ ഡോളര്‍ ബോണ്ടുകളുടെയും വില ഉയരാന്‍ തുടങ്ങി. വിമര്‍ശകര്‍ക്ക് ഒരു പഴുതും നല്‍കാതെ കരുതലോടെയാണ് അദാനി ഗ്രൂപ്പ് ചുവടുകള്‍ വെയ്ക്കുന്നത്. പ്രവൃത്തികൊണ്ടാണ് അദാനി ഗ്രൂപ്പ് അവരുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ 15ല്‍ 10 ബോണ്ടുകളുടെയും വില ഉയര്‍ന്നിട്ടുണ്ടെന്നാണ് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത സാമ്പത്തിക പാദങ്ങളിലും കടപ്പത്രങ്ങള്‍ തിരിച്ചുവാങ്ങുന്നത് തുടരുമെന്ന് അദാനി ഗ്രൂപ്പ് ഓഹരി എക്സ്ചേഞ്ചിന് നല്കിയ രേഖകളിലും സൂചിപ്പിച്ചിട്ടുണ്ട്.
എന്താണ് കടപ്പത്രം?
വൻകിട കമ്പനികൾ പണം മൂലധനം സമാഹരിക്കാന്‍ ഉപയോഗിക്കുന്ന ഒരു സാമ്പത്തിക സംവിധാനമാണ് കടപ്പത്രം(debenture). ഹ്രസ്വകാലം. ഇടക്കാലം, ദീർഘകാലം എന്നിങ്ങനെ സമയം നല്‍കിയാണ് കടപ്പത്രങ്ങള്‍ വിറ്റ് കമ്പനികൾ പണം സമാഹരിക്കുന്നത്. അതില്‍ വാഗ്ദാനം ചെയ്ത സമയം എത്തുമ്പോള്‍ ഈ കമ്പനികള്‍ പണം തിരിച്ചുനല്‍കി കടപ്പത്രം തിരികെ വാങ്ങും. നിക്ഷേപകര്‍ക്ക് ഒരു നിശ്ചിത പലിശ നല്‍കുന്നതാണ് ഈ കടപ്പത്രങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: