കൊച്ചി : ഉദ്ഘാടനത്തിന് പിന്നാലെ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെയാണ് വാട്ടര്‍ മെട്രോയ്‌ക്ക് തുടക്കം കുറിച്ചത്. ഹൈക്കോടതി ബോട്ട് ടെര്‍മിനലില്‍ നിന്ന് ബോള്‍ഗാട്ടി വരെയാണ് ആദ്യ സര്‍വീസ്.
രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോയാണിത്. ഏഴ് വര്‍ഷമായുള്ള കൊച്ചിക്കാരുടെ കാത്തിരിപ്പ് കൂടിയാണ് ഇത്. ഹൈക്കോടതി വൈപ്പിന്‍ റൂട്ടില്‍ ബുധനാഴ്ച മുതല്‍ കൃത്യമായി സര്‍വീസ് ആരംഭിക്കുന്നതാണ്. ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെയാണ് ഈ സര്‍വീസുകള്‍. വൈറ്റില- കാക്കനാട് റൂട്ടില്‍ വ്യാഴാഴ്ച മുതലാണ് ആരംഭിക്കുക.
ഹൈക്കോടതി വൈപ്പിന്‍ റൂട്ടില്‍ നാളെ രാവിലെ ഏഴു മണി മുതല്‍ ആരംഭിക്കുന്ന സര്‍വീസ് രാത്രി എട്ടു വരെയുണ്ടാകും. 15 മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാകും. വൈറ്റില കാക്കനാട് റൂട്ടില്‍ 27 ന് സര്‍വീസ് ആരംഭിക്കും. വൈറ്റില കാക്കനാട് റൂട്ടില്‍ ബോട്ട് സര്‍വീസിന്റെ സമയക്രമം തീരുമാനിച്ചിട്ടില്ല. വാട്ടര്‍ മെട്രോയുടെ വരവോടെ കൊച്ചിയുടെയും ഒപ്പം സമീപത്തെ 10 ദ്വീപുകളുടെയും ഗതാഗതം ആയാസ രഹിതമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ ഗതാഗതക്കുരുക്കിനും ഇത് ഒരു പരിധിവരെ സഹായകമായേക്കും.
740 കോടി ചെലവഴിച്ചാണ് വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതില്‍ ഒരേസമയം 100 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. സര്‍വീസിനായി കഴിഞ്ഞ ദിവസം ഒരെണ്ണം കൂടി ലഭിച്ചതോടെ ഒമ്പത് ബോട്ടുകളാണ് ഇപ്പോള്‍ സര്‍വീസിനായി ഒരുങ്ങിയിരിക്കുന്നത്. കൂടുതല്‍ ബോട്ടുകള്‍ ലഭിക്കുന്ന മുറയ്‌ക്ക് മറ്റ് റൂട്ടുകളിലും സര്‍വീസ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: