തിരുവനന്തപുരം: രാജ്യത്ത് നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ വേരോട്ടമുണ്ടെന്നും അതിനാല്‍ പിഎഫ്ഐയില്‍ നിന്ന് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലുള്ളവര്‍ക്ക് ഐഎസുമായുള്ള ബന്ധം, കേരളത്തില്‍ പിഎഫ്ഐ പ്രവര്‍ത്തനം എന്നിവയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴാണ് സുരക്ഷാ റിപ്പോര്‍ട്ടില്‍ പിഎഫ്ഐ സാന്നിധ്യം വ്യക്തമാക്കുന്നത്.
കേരളത്തിലെ യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഐഎസ്, ജബത് നുസ്റ തുടങ്ങിയ സംഘടനകളില്‍ ചേര്‍ന്നിട്ടുണ്ട്. ഇവര്‍ രാജ്യത്ത് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നു. കണ്ണൂരിലെ കനകമലയില്‍നിന്ന് ചില യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ടണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.
പിഡിപിയുടെയും വെൽഫെയർ പാർട്ടിയുടെയും ഭീഷണികളും ഗൗരവമായി കാണണം. ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. മാവോയിസ്റ്റുകളും സുരക്ഷയ്ക്ക് ഭീഷണിയാണ്. കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാന ഏജൻസികളും നടത്തിയ തിരിച്ചടിയിൽ നിരവധി മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.മാവോയിസ്റ്റ് മേഖലയിൽനിന്നും വടക്ക് കിഴക്കന്‍ മേഖലയിൽനിന്നും തൊഴിലാളികളായി കേരളത്തിലേക്ക് എത്തിയവരും സുരക്ഷാ ഭീഷണിയാണ്. മാവോയിസ്റ്റ് അനുഭാവമുള്ളവർ അതിഥി തൊഴിലാളികളുടെ കൂട്ടത്തിൽ കടന്നുകയറി കേരളത്തിൽ പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. ഇവരുടെ സാന്നിധ്യം ഈ ജില്ലകളിൽ വർധിച്ചിട്ടുണ്ട്. ഇതെല്ലാം റിപ്പോര്‍ട്ടില്‍ പറയുന്നണ്ട്.
ചാവേറുകളുടെ സ്ഥാനം സ്വര്‍ഗത്തിലല്ലെന്നും എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിസ്ഥാനത്ത് മുസ്ലിം പേര് വന്നത് ദുഃഖകരമെന്നും പാളയം ഇമാം വി.പി. സുഹൈബ് മൗലവി. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ഈദ് സന്ദേശത്തിലായിരുന്നു ഇമാമിന്റെ പ്രതികരണം.
ഭീകരപ്രവര്‍ത്തനം ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. യഥാര്‍ഥ പ്രതികളെ കïെത്തണം. നാടിനെ നടുക്കിയ വലിയ ദുരന്തമാണ് എലത്തൂരിലേത്. ഒരു മുസ്ലിം പേരാണ് പ്രതിസ്ഥാനത്ത് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നത് ഏറെ സങ്കടപ്പെടേïുന്ന വിഷയമാണ്. ശരിയായ ദിശയിലൂടെ അന്വേഷണം മുന്നോട്ടു പോയി യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്തു വരണം. ഇസ്ലാം വരï മതമല്ല. എല്ലാത്തരം കലയും ആഘോഷവും ചേര്‍ന്ന സര്‍ഗാത്മകതയാണ് മുന്നോട്ടു വയ്ക്കുന്നത്. അദ്ദേഹം പറഞ്ഞു.
‘അബ്ദുല്‍ കലാം ആസാദിനേപ്പോലുള്ളവരുടെ ചരിത്രം പോലും പാഠഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തത് അപലപനീയമാണ്. മുഗള്‍ രാജവംശത്തിന്റെ ചരിത്രം വെട്ടിമാറ്റപ്പെട്ട നടപടിയും ശരിയായില്ല. എട്ടു നൂറ്റാïു കാലം രാജ്യം ഭരിച്ചവരാണ് അവര്‍.’ ഇമാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: