കോഴിക്കോട്: ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെട്ട കേരളം ഇന്ന് രാക്ഷസന്മാരാല് നിറഞ്ഞിരിക്കുകയാണെന്ന് കാനായി കുഞ്ഞിരാമന്. തപസ്യയുടെ കേന്ദ്രകാര്യാലയം കോഴിക്കോട് കേസരി ഭവനില്‍ അഞ്ചാം നിലയില്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളുടെ സാഹചര്യം മനസ്സിലാക്കിയാല്‍ ഇന്നത്തെ കേരളത്തിന്റെ ശൂന്യത തിരിച്ചറിയാനാവും. വിദ്യാഭ്യാസം അക്ഷരജ്ഞാനം മാത്രമായി ചുരുങ്ങിയിരിക്കുന്നു. കലാകാരന്മാര് സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാതെ അവരവരിലേക്ക് മാത്രം ചുരുങ്ങി. രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. അവര്‍ക്ക് നാടിനെയല്ല അവരുടെ വീടിനെ രക്ഷിക്കാനാണ് താല്പര്യം. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ജനതയായി കേരളം മാറി. പുതിയ തലമുറയെ രക്ഷപ്പെടുത്തണമെങ്കില്‍ കലയ്ക്കും സാഹിത്യത്തിനും പ്രോത്സാഹനമുïാകണം. പാശ്ചാത്യ രാജ്യങ്ങളില്‍ കലയ്ക്കും കലാകാരന്മാര്ക്കും ഏറെ ആദരവു
എന്നാല്‍ ഇവിടെ സിനിമക്കാര്‍ക്ക് മാത്രമാണ് മാര്‍ക്കറ്റുള്ളത്. മൂല്യബദ്ധമായ സമൂഹത്തിന് മാത്രമേ മുന്നേറാനാവൂ. ഗാന്ധിജിയും വിവേകാനന്ദനും ഇതിന് പ്രേരണയാകുന്നു അദ്ദേഹം പറഞ്ഞു. പ്രതിലോമ ചിന്തയിലകപ്പെട്ട കേരളത്തെ തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് തപസ്യയ്ക്കുള്ളതെന്നും രïാഘട്ട മുന്നേറ്റത്തിന്റെ പാതയിലാണ് തപസ്യയെന്നും മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് പറഞ്ഞു. അഭാരതീയമായ പ്രവണതകളുടെ പിടിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കണം.
രാഷ്ട്രീയം സമൂഹത്തെ ഭിന്നിപ്പിക്കുമ്പോള്‍ സാഹിത്യം ജനതയെ ഒന്നിപ്പിക്കുന്നു. ഭാരതീയ കലാവീക്ഷണത്തെ ഉയര്‍ത്തിപ്പിടിക്കുകയെന്ന വെല്ലുവിളി നിറഞ്ഞ സാംസ്കാരിക പ്രവര്‍ത്തനമാണ് തപസ്യ ഏറ്റെടുത്തിട്ടുള്ളത്. പുതിയകാലം ഭാരതത്തിന്റേതാണ്. ഈ കാലത്തിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറാന്‍ തപസ്യയ്ക്ക് കഴിയണം അദ്ദേഹം പറഞ്ഞു.
പ്രൊഫ. കെ.പി ശങ്കരന്, ഹരിപ്പാട് കെ.പി.എന്‍ പിള്ള എന്നിവരെ പി. ബാലകൃഷ്ണന്, പ്രൊഫ. പി.ജി ഹരിദാസ് എന്നിവര്‍ ആദരിച്ചു. പുഷ്പതിക്കോടിയന്, ശത്രുഘ്നന്‍, പി.ആര്. നാഥന്, പി.പി. ശ്രീധരനുണ്ണി, കെ. ലക്ഷ്മീ നാരായണന്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. രാകേഷ് രാജിന് പ്രൊഫ. പി.ജി. ഹരിദാസ് ഉപഹാരം നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് സ്വാഗതവും, സംസ്ഥാന സെക്രട്ടറി സി.
സി. സുരേഷ് നന്ദി പറഞ്ഞു. സമാപന സമ്മേളനത്തില്‍ പ്രൊഫ. കെ.പി. ശശിധരന് മുഖ്യപ്രഭാഷണം നടത്തി. വത്സന് നെല്ലിക്കോട് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: