ഖാര്തും : സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗമായ ദ്രുത പിന്തുണ സേനയും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിട്ടും തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പോരാട്ടം തുടരുന്നു.നേരത്തെ, ഈദ് ആഘോഷിക്കുന്നതിനും മാനുഷിക സേവനങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനും പൗരന്മാരെ അനുവദിക്കുന്നതിനായി മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി സുഡാനീസ് സൈന്യം പ്രഖ്യാപിച്ചിരുന്നു.
വെടിനിര്‍ത്തലിന്റെ എല്ലാ നിബന്ധനകളും അര്‍ദ്ധസൈനിക വിഭാഗം പാലിക്കുമെന്നും അതിനെ തടസപ്പെടുത്തുന്ന നീക്കങ്ങള്‍ തടയുമെന്നും സുഡാനീസ് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, നിരവധി യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും യുഎസും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആലോചിക്കുകയാണ്.
സുഡാന് സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലാണ് പോരാടുന്നത്. അതേസമയം ഖാര്തും അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നില്ല. ആറ് ദിവസം മുമ്പ് നടന്ന പോരാട്ടത്തില്‍ 413 പേര് കൊല്ലപ്പെടുകയും 3,551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: