ന്യൂദല്‍ഹി: വന്ദേഭാരത് ട്രെയിനിനൊപ്പം കൊച്ചി വാട്ടര്‍മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 25ന് രാവിലെ 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷലിനാണ് പ്രധാനമന്ത്രി വന്ദേഭാരതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
ഇതിന് പിന്നാലെ കൊച്ചി വാട്ടര്‍ മെട്രോയും പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. കൊച്ചിയ്ക്ക് ചുറ്റുമുള്ള പത്ത് ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് കൊച്ചി വാട്ടര്‍മെട്രോ. കൊച്ചി മെട്രോയുടെ ഭാഗമായി കെഎംആര്‍എല്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂത്തിയാക്കിയിരുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുക. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച ബോട്ടിൽ 100 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. ഹൈക്കോടതി ജെട്ടിയിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ്.
ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെയും വൈറ്റില മുതല്‍ കാക്കനാട് വരേയും രണ്ട് സര്‍വ്വീസുകളാണ് വാട്ടര്‍മെട്രോയുടെ ഭാഗമായി ഉണ്ടാവുക. ഈ സര്‍വ്വീസുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.
മദ്ധ്യപ്രദേശിലും ദാമന്‍, ദിയു എന്നിവിടങ്ങളിലും കോടികളുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി ഏപ്രില്‍ 24,25 തീയതികളില്‍ കേരളത്തില്‍ മാത്രമല്ല, മധ്യപ്രദേശ്, ദാദ്ര, നഗര്‍ ഹാവേലി, ദാമന്‍, ദിയു എന്നിവിടങ്ങളില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 24 ന് മധ്യപ്രദേശില്‍ 17,000 കോടിയുടെ വിവിധ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും. 25ന് രാവിലെ 11ന് തിരുവനന്തുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ 3200 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ദാദ്രയിലും നാഗര്‍ ഹാവേലിയും 25ന് വൈകീട്ട് നാലിന് പ്രധാനമന്ത്രി 4860 കോടിയുടെ പദ്ധതികള്‍ സമര്‍പ്പിക്കും. അതിന് ശേഷം വൈകീട്ട് ആറ് മണിക്ക് ദാമനില്‍ ദേവ്ക സീ ഫ്രണ്ട് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: