അഹമ്മദാബാദ് : ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലയില്‍ പ്രതിസ്ഥാനത്തുളള 68 പേരെയും വെറുതെവിട്ടു. മുസ്ലീം സമുദായത്തിലെ 11 പേരെ കൊലപ്പെടുത്തിയ കേസാണിത്. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.
2002ല്‍ വര്‍ഗീയ കലാപത്തിനിടെ ഉണ്ടായതാണ് നരോദ ഗാം കൂട്ടക്കൊല. ബി ജെ പി മുന്‍ മുന്‍ മന്ത്രി മായ കൊഡനാനി, ബജ്റംഗ്ദള്‍ മുന്‍ നേതാവ് ബാബു ബജ്റംഗി എന്നിവര്‍ക്കെതിരെ ആരോപണമുയര്‍ന്ന സംഭവമാണിത്. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.
കൊലപാതകം, അനധികൃത സംഘം ചേരല്‍, കലാപം, മാരകായുധങ്ങളുമായി കലാപം , ക്രിമിനല്‍ ഗൂഡാലോചന, കലാപത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അയോധ്യയില്‍ നിന്നും മടങ്ങിയ 58 കര്‍സേവകരെ ഗോധ്രയില്‍ ട്രെയിനിന് തീകൊളുത്തി കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ ബന്ദിനിടെയെയായിരുന്നു കൂട്ടക്കൊല നടന്നത്.
കേസില്‍ പ്രതിയായിരുന്ന ബി ജെ പി നേതാവ് മായ കൊഡ്നാനിയെ 2012ല്‍ പ്രത്യേക വിചാരണ കോടതി 28 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ 2018ല്‍ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: