ചവറ: മാസങ്ങള്‍ക്ക് മുമ്പ് എന്‍ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് സാദിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചവറയില്‍ രണ്ടിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്.
മുഹമ്മദ് സാദിഖിന്റെ സുഹൃത്തായ ചവറ ബിപിഒ പുലത്തറക്കിഴക്കതില്‍ അബ്ദുള്‍ ഖാദറിന്റെ മകന് അബ്ദുള്‍ അസീസ്(45), ഇയാളുടെ ഭാര്യ വീടായ ചവറ കോട്ടയ്ക്കകം ഭരണിക്കാവ് സുബഹ മന്‍സിലില്‍ ഹാരിഫാ ബീവി എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഹാരിഫാ ബീവിയുടെ വീട്ടില്‍ നിന്ന് എസ്ഡിപിഐ, പിഎഫ്ഐയുടെ പതാകകളും തീവ്രവാദ സംഘനകളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. അബ്ദുള്‍ അസീസിന്റെ വീട്ടില്‍ നിന്ന് ബിജെപി, ആര്‍എസ്എസ് നേതൃത്വനിരയിലുള്ളവരുടെ പേരുവിവരങ്ങളും ലൊക്കേഷന്‍ അടങ്ങിയ ഡയറി, മാരകായുധങ്ങള്‍, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്ക്കുകള്‍ എന്നിവ കണ്ടെടുത്തു. എന്‍ഐഎ സംഘം എത്തിയതോടെ ഒളിവില്‍ പോയ അബ്ദുള്‍ അസീസിനോട് നാളെ രാവിലെ കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് രാവിലെ അഞ്ചരയോടെ എത്തിയ എന്‍ഐഎ സംഘം ചവറ പോലീസില്‍ വിവരമറിയിച്ചിരുന്നു.
അഞ്ച് എന്‍ഐഎ ഉദ്യോഗസ്ഥരും രണ്ട് റവന്യൂ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. അബ്ദുള്‍ അസീസിന്റെ ഭാര്യവീട്ടിലായിരുന്നു ആദ്യ പരിശോധന. രാവിലെ 6.45 ഓടെ തുടങ്ങിയ പരിശോധന 11.30 ഓടെ അവസാനിച്ചു. തുടര്‍ന്ന് 12.30ഓടെ അബ്ദുള്‍ അസീസിന്റെ വീടും റെയ്ഡ് ചെയ്തു. മൂന്നു മണിയോടെ എന്‍ഐഎ സംഘം മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: