ബംഗളുരു : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 10 സ്ഥാനാര്ത്ഥികളുള്പ്പെടുന്ന മൂന്നാം പട്ടിക ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കി. ആദ്യ പട്ടികയില്‍ 189 സ്ഥാനാര്‍ത്ഥികളെയും രണ്ടാം ലിസ്റ്റില്‍ 23 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ദിവസങ്ങള്ക്കകമാണിത്.
മൂന്നാം പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ മത്സരിക്കാന്‍ തയ്യാറായ ഹൂബ്ലി-ധാര്‍വാഡ്-സെന്‍ട്രല്‍ ഭാഗം ഉള്‍പ്പെടുന്നു. ഏറ്റവും പുതിയ പട്ടികയില്‍ മഹാദേവപുരയില്‍ നിന്ന് മത്സരിക്കുന്ന ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലിയുടെ ഭാര്യ മഞ്ജുള അരവിന്ദ് ലിംബാവലിയുടെ പേരും ഉണ്ട്.
അതേസമയം പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് നാലിന് കര്‍ണാടകയിലെ ഉഡുപ്പി സന്ദര്‍ശിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിയെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ട്്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ വമ്പന്‍ പരിപാടികള്‍ സംഘടിപ്പിക്കും.
മേയ് 10 ന് ഒറ്റഘട്ടമായാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: