കോഴിക്കോട്: കേരളത്തിലെ ഹിന്ദുസമൂഹത്തിനെതിരെ ഒന്നിനു പുറകെ ഒന്നായി ചില തല്പരകക്ഷികള് ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനത്തിന് തക്കതായ മറുപടി നല്‍കിയില്ലെങ്കില്‍ ഹൈന്ദവ ചേതനയെ, ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന അതിന്റെ ഉണര്‍വ്വിനെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് സ്വാമി ചിദാനന്ദപുരി. തന്റെ വിഷുസന്ദേശത്തിലായിരുന്നു സ്വാമിയുടെ ഈ മുന്നറിയിപ്പ്.
ഈയടുത്ത കാലത്ത് ഒരേ സന്ദേശം നല്കുന്ന അനേകം പ്രശ്നങ്ങള്‍ കേരളീയ ക്ഷേത്രങ്ങളെ സംബന്ധിച്ച് ഉണ്ടായി. ഈയടുത്ത കാലത്ത് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ കാവി തോരണങ്ങള്‍ പാടില്ല എന്ന് സര്‍ക്കാര്‍ സംവിധാനം ഈയിടെ നിര്‍ദേശിച്ചിരുന്നു. അത് നിലനില്‍ക്കുന്നതല്ല എന്ന കോടതി വിധിച്ചു. ഒറ്റക്കെട്ടായ പ്രവര്‍ത്തനം കൊണ്ട് ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ കഴിഞ്ഞു. ജ്ഞാനത്തിന്റെയും വൈരാഗ്യത്തിന്റെയും സ്വന്തം സ്വത്വത്തിന്റെ തന്നെ ലക്ഷ്ണമായി അംഗീകരിച്ച് ആദരിക്കുന്ന കാവിവര്‍ണ്ണം ക്ഷേത്രങ്ങളില്‍ പാടില്ല എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. ഈയിടെ മറ്റൊരു ക്ഷേത്രത്തിലും കാവി പാടില്ല എന്ന് പൊലീസ് പറഞ്ഞിരുന്നു.
ഇതിന് സമാന്തരമായി സര്‍ക്കാര്‍ നിയന്ത്രിതമായ ദേവസ്വം ബോര്‍ഡുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള സമിതികളില്‍ അഹിന്ദുക്കളുടെ നീണ്ട നിര കാണുന്നു. അവര്‍ സാമൂഹ്യപ്രവര്‍ത്തകരാണ്. രാഷ്ട്രീയ പ്രസംഗകരാണ്. പക്ഷെ അവരും ക്ഷേത്രവുമായി എന്ത് ബന്ധം? ഇസ്ലാമിക ആചാരപ്രകാരം മുന്നോട്ട് പോകുന്ന അബ്ദുള്‍ സമദ് സമദാനിയ്ക്ക് ക്ഷേത്രകമ്മിറ്റികളില്‍ എന്ത് കാര്യം? നമുക്ക് എല്ലാവരുടേയും പേരെടുത്ത് പറയുക വയ്യ. പക്ഷെ അഹിന്ദുക്കളുടെ നീണ്ട നിര ക്ഷേത്രോത്സവകമ്മിറ്റികളില് വരുന്നുണ്ട്. എന്തിനാണിത്? ഇതിന്റെ ഫലമായാണ് തിരുമാന്ധാം കുന്നില്‍ ക്ഷേത്രത്തിന്റെ നിറം തന്നെ പച്ചയായി മാറി. പച്ച അഹൈന്ദവമൊന്നുമല്ല. പച്ച നിറം മോശമൊന്നുമല്ല. പച്ച കണ്ടാല്‍ ആദ്യം മനസ്സില്‍ വരിക ഭൂമി ദേവീയാണ്.
ചുവപ്പു കാണുമ്പോള്‍ ഭഗവതിയാണ് ആദ്യം മനസ്സിലേക്ക് വരിക. മഞ്ഞവര്‍ണ്ണം കാണുമ്പോള്‍ ശ്രീകൃഷ്ണനും ശ്രീബുദ്ധനും നമ്മുടെ മനസ്സിലേക്ക് വരും. നിറങ്ങളില്‍ കാവി മാത്രമേ ആരാധ്യമായുള്ളൂ എന്നൊന്നും നമ്മള് പറയുന്നില്ല. പക്ഷെ ഏതെങ്കിലും ഒരു വര്‍ണ്ണം പാടില്ല
ക്ഷേത്ര അനുഷ്ഠാനങ്ങളെയും ബിംബങ്ങളെയും തെരുവിലിറക്കുക എന്നത് ഹൈന്ദവ ചേതനയെ വ്യാമോഹിപ്പിക്കാനും ഹൈന്ദവ വിഗ്രഹങ്ങളെ അവഹേളിക്കാനും ഉള്ള ശ്രമങ്ങളുടെ ഭാഗമാണ്. എന്ത് ചെയ്താലും പ്രതികരണമില്ലാത്ത ഒരു സമൂഹമായി ഹിന്ദുവിനെ മാറ്റുകയാണ് ലക്ഷ്യം. ഇതിന് ശക്തമായ പ്രതികരണം നല്‍കണം. ഹൈന്ദവ ബിംബങ്ങളെ അവഹേളിക്കാന്‍ സമ്മതിക്കില്ല എന്ന രീതിയില്‍ ശക്തമായ പ്രതികരണം വരണം. തക്കമറുപടി അതത് പ്രദേശത്ത് മനസ്സിലാവുന്ന ഭാഷയില്‍- ഏത് ഭാഷയില്‍ കൊടുത്താലാണ് മനസ്സിലാകുക ആ ഭാഷയില്‍- കൊടുക്കണം. അല്ലെങ്കില്‍ നാളെയിലേക്ക് അത് ആപത്താണ്. – ചിദാനന്ദപുരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: