കോഴിക്കോട് : പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സ്വന്തം സഹോദരനെതിരെ പുതിയ ആരോപണവുമായി വീണ്ടും മുഹമ്മദ് ഷാഫിയുടെ വീഡിയോ. സഹോദരന് നൗഫല്‍ തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായാണ് ഷാഫിയുടെ ആരോപണം. എല്ലാത്തിനും മുന്‍കൈ എടുത്ത സഹോദരന് ഇപ്പോള്‍ കൈ ഒഴിഞ്ഞെന്നും ഷാഫിയുടെ വീഡിയോയില്‍ പറയുന്നുണ്ട്.
325 കിലോ സ്വര്ണ്ണത്തിനായാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഷാഫി കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് സഹോദരനെതിരെ അടുത്ത ആരോപണവും ഉന്നയിച്ചിരിക്കുന്നത്. എല്ലാം താനും സഹോദരനും കൂടിയാണ് എല്ലാം ചെയ്തത്. മുന്‍കൈ എടുത്ത സഹോദരന് ആവശ്യം വന്നപ്പോള്‍ തന്നെ കൈ ഒഴിഞ്ഞു. സഹോദരനെ സൂക്ഷിക്കണമെന്ന് പിതാവും സൂചന നല്‍കിയിരുന്നെന്നും ഷാഫി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം 50 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശമാണ് പുറത്തുവിട്ടത്. വീഡിയോ സന്ദേശത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ഷാഫിയും അനുജനും ചേര്‍ന്ന് കൊണ്ടുവന്ന സ്വര്‍ണം തിരിച്ച് നല്‍കണമെന്ന് വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. സൗദിയില്‍ വെച്ച് ഷാഫി സ്വര്‍ണം കവര്‍ന്നെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷാഫി കഴിഞ്ഞ 10 വര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ പോയിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. അവിടെയുള്ള സഹോദരന് ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ഷാഫിയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: