ന്യൂദല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 189 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് ആദ്യപട്ടികയിലുള്ളത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ സിഗാവ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മന്ത്രിമാര്‍, സിറ്റിങ് എംഎല്‍എമാര്‍ എന്നിവരും പട്ടികയിലുണ്ട്.
52 പേര് പുതുമുഖ ങ്ങളാണ്. ഒബിസി വിഭാഗത്തില്‍ നിന്നുള്ള 32 പേരും എസ്സി വിഭാഗത്തില്‍പെട്ട 30 പേരും എസ്ടി വിഭാഗത്തില്‍പെട്ട 16 പേരും പട്ടികയിലുണ്ട്. ദല്‍ഹിയില്‍ ദേശീയ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രിയും കര്‍ണാടക പ്രഭാരിയുമായ ധര്മ്മേന്ദ്രപ്രധാന്, കേന്ദ്രമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, കര്‍ണാടക സഹപ്രഭാരി കെ. അണ്ണാമലൈ എന്നിവരാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ തുടങ്ങി യവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: